HTML

Saturday, 23 October 2021

ഈ വിശ്രമ വേതനം (പെൻഷൻ) നൽകിയത് എഡി. 1860 മുതൽ എഡി. 1880 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന ആയില്ല്യം തിരുനാൾ രാമവർമ്മ മഹാ രാജാവാണ്.

ഇന്ന് സർക്കാർ ജീവനക്കാർ ഉദ്യോഗത്തിൽ നിന്നും വിരമിക്കുമ്പോൾ അവരു ടെയും കുടുംബത്തിന്റെയും ജീവിത ചിലവുകൾക്കു വേണ്ടി ഒരു തുക മാ സം തോറും സർക്കാർ ഖാജനാവിൽ നിന്നും കൊടുത്തു വരുന്നുണ്ടല്ലോ!!!!!!!!  അതിനെ  ആണല്ലോ വിശ്രമ വേതനം അഥവാ അടുത്തൂൺ അഥവാ പെൻ ഷ  ൻ എന്നു പറയുന്നത്.  ഈ പെൻഷൻ അനുവദിച്ചു തന്നത് ആരാണെന്ന് പെ ൻഷൻ വാങ്ങുന്ന ആരെങ്കിലും ഓർക്കുന്നുണ്ടോ? ജന്മവാർഷികവും ചരമ വാ ര്ഷികവും സ്ഥാപകദിനവും മറ്റും ആചരിക്കുമ്പോൾ സർക്കാർ  ജീവനക്കാ ർ ക്കും അതുപോലെ ഉള്ള ചില ജീവനക്കാർക്കും മരണം വരെയും അതി നു ശേഷം ആശ്രിതർക്കു കുടുംബ പെൻഷനും നൽകിയ ആ മഹൽ വ്യക്തിയെ     കുറിച്ച് ആരും ഓർക്കുകയോ അദ്ദേഹത്തിന്റെ ജന്മദിനമോ ചരമ ദിനമോ അല്ലെങ്കിൽ ആ നിയമം പ്രവർത്തികമാക്കുകയോ ചെയ്ത് ദിവസത്തെയോ ഒരു പ്രത്യേക ദിവസമായി ആചരിക്കുകയോ ചെയ്യുന്നില്ല. ഈ കോവിഡ് കാലത്ത് ഒരു വിഷമം പോലും ഇല്ലാതെ സർക്കാർ ജോലിയിൽ നിന്നും പിരിഞ്ഞിട്ട് ജീവിക്കുന്നവർ ആ മഹൽ വ്യക്തി തന്ന അടുത്തൂൺ അല്ലെങ്കിൽ പെൻഷൻ കൊണ്ടാണെന്നു പറയുന്നതിൽ തെറ്റില്ല  എന്ന് തോന്നുന്നു. 

ഈ വിശ്രമ വേതനം (പെൻഷൻ) നൽകിയത് എഡി. 1860 മുതൽ എഡി. 1880 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന ആയില്ല്യം തിരുനാൾ രാമവർമ്മ മഹാ രാജാവാണ്.  ഇങ്ങനത്തെ ഒരു വിശ്രമ വേതനം സർക്കാർ ഉദ്യോഗത്തിൽ നിന്നും വിരമിക്കുന്ന എല്ലാവർക്കും കൊടുക്കണമെന്ന് ദീർഘദർശ്ശിയായ മ ഹാ രാജാ വ് തീരുമാനിക്കുന്നതിന് ഒരു കാരണം ഉണ്ടായി.  ആയില്ല്യം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കൊട്ടാരം സേവകനായിരുന്ന കൊച്ചപ്പൻ പിള്ള പ്രായാധിക്യം കാരണം ജോലിയിൽ നിന്നും വിരമിച്ചു.  അദ്ദേഹം വ ലിയ പ്രാരബ്ദക്കാരനായിരുന്നു. കൊട്ടാരത്തിൽ നിന്നും കിട്ടിക്കൊണ്ടിരുന്ന ശമ്പ ളം മാത്രമായിരുന്നു അദ്ദേഹത്തിന്റെ വലിയ കുടുംബത്തിനു ഉണ്ടായിരുന്ന ഏക ആശ്രയം. ആ വരവ് ഇല്ലാതായപ്പോൾ ആ കുടുംബം മുഴു പട്ടിണി യി ലായി. ഭക്ഷണം ഇല്ലാ തെ ആ കുടുംബം വല്ലാതെ വിഷമിച്ചു.  കൂനിന്മേൽ കുരുവെന്നപോലെ അദ്ദേഹത്തിന്റെ കുട്ടികൾ രോഗാതുരരായി. കുട്ടികൾ ഓ രോരുത്തരായി മരണ ത്തിനു കീഴ്‌പെട്ട് തുടങ്ങി. അങ്ങിനെ അദ്ദേഹത്തിന്റെ നാലു കുട്ടികൾ അകാല മൃ ത്യുവിനി ര യായി തീർന്നു .  

ഈ ദുഃഖപൂർണ്ണമായ സംഭവം നാട്ടുകാരറിഞ്ഞു. കൂടാതെ മഹാരാജാവി ന്റെ മുന്പിലുമെത്തി.  ഈ വാർത്തകേട്ട് മഹാരാജാവ് വളരെ ദുഃഖിതനായി.  അ ദ്ദേ ഹം ഉടൻ തന്നെ വേണ്ടപ്പെട്ട ഉദ്യോഗസ്ഥന്മാരെ വരുത്തി കാര്യാലോചന ചെയ്തു. ഇനിയും ഇങ്ങനത്തെ ഒരു സ്ഥിതി ഒരു സർക്കാർ ജീവനക്കാരനും വരരുതെന്ന് മഹാരാജാവ് തീരുമാനിച്ചു .
അതിന്‍പ്രകാരം കൊച്ചപ്പൻ പിള്ളക്ക് ജീവിത ചിലവിനു വേണ്ടി മാസം തോ  റും ഒരു തുക ഖജനാവിൽ നിന്നും കൊടുക്കാൻ ഉത്തരവായി. കൂടാതെ ഉ ദ്യോ ഗത്തിൽ നിന്നും പിരിഞ്ഞു പോകുന്ന എല്ലാ സർക്കാർ ജീവനക്കാർക്കും മാസം തോറും ഒരു  നിശ്ചിത തുക ഖജനാവിൽ നിന്നും കൊടുക്കാൻ വേ ണ്ടു ന്ന നിയമം ദിവാൻ ആയിരുന്ന സർ ടി. മാധവറാ വുമാ യി ആലോചിച്ച് ഒരു വിളംബരം മൂലം അനുവദിച്ചു കൊടുത്തു.  ഇങ്ങിനെ കിട്ടുന്ന തുകക്ക് അടുത്തൂൺ എന്ന് മലയാളത്തിലും സർവീസ് പെ ൻ ഷൻ എന്നു ഇംഗ്ലീഷിലും പറയുന്നു.
എഡി 1864 ഓഗസ്റ്റ് 15-ാം തീയതി (കൊല്ലവർഷം 1040 ചിങ്ങം 1) തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്ല്യം തിരുനാൾ രാമവർമ്മ മഹാരാജാവ് ഒരു വിളംബരത്തിൽകൂടി നിയമം പ്രാബല്യത്തിൽ ആക്കി.  ഇന്നും അത് അൽപ്പ സ്വൽപ്പ വ്യത്യാസത്തോടുകൂടി നടക്കുന്നു

No comments: