കേരളത്തിൽ സമ്പന്നർ അനിയന്ത്രിതമായി ഭൂമി വാങ്ങികൂട്ടുന്നത് തടയുന്നതിനായി
കേരള ഭൂപരിഷ്കരണ നിയമം ,Section 82 പ്രകാരം കേരളത്തിൽ ഭൂമിയ്ക്ക് സീലിംഗ് പരിധി നിഷ്കർഷിച്ചിട്ടുണ്ട് .അത് ഇപ്രകാരമാണ് .കേരളത്തിനുള്ളിൽ ഒരു 1)വ്യക്തിയ്ക്ക് ,മാക്സിമം 7 .5 ഏക്കർ. 2) 5 പേർ അടങ്ങുന്ന കുടുംബത്തിന് മാക്സിമം 15 ഏക്കർ .3) 5 പേരിൽ കൂടുതൽ ഉള്ള ഓരോ അംഗത്തിനും ഓരോ ഏക്കർ ,എന്നാൽ അംഗങ്ങളുടെ എണ്ണം എത്ര തന്നെയായാലും കുടുംബത്തിന് ആകെ 20 ഏക്കർ കവിയാൻ പാടില്ല .4) കമ്പനികൾക്ക് മാക്സിമം 15 ഏക്കർ ,അതിലധികം കൈവശം വയ്ക്കണമെങ്കിൽ Section 82 (3) പ്രകാരം സർക്കാരിൽ നിന്ന് ഇളവ് വാങ്ങണം .നിയമം ഇതായിരിക്കെ ,കേരളത്തിനുള്ളിൽ ,ഓരോ വ്യക്തിയും ,കുടുംബവും എത്ര ഭൂമി വാങ്ങിയിട്ടുണ്ട് ,എത്ര ഭൂമി കൈവശം വയ്ക്കുന്നു എന്നറിയാൻ യാതൊരു സംവിധാനവും നിലവിൽ ഇല്ല. നിയമപ്രകാരം സീലിംഗ് പരിധിയിലധികം കൈവശം വയ്ക്കുന്ന ഭൂമി മിച്ചഭൂമി യാണെന്നിരിക്കെ ,അത് കണ്ടു പിടിക്കാനുള്ള സംവിധാനത്തിന്റെ അപര്യാപ്തത കാരണം സർക്കാരിന് നാളിതു വരെ നഷ്ടപ്പെട്ടത് ലക്ഷകണക്കിന് ഏക്കർ ഭൂമിയും ,ഭൂരഹിതന് നഷ്ടപ്പെട്ടത് ഒരു തുണ്ട് ഭൂമി എന്ന സ്വപ്നവും:..
*വിചാര സന്ധ്യ*
" *കേരളത്തിലെ ഭൂപരിഷ്കരണം അട്ടിമറിക്കപ്പെട്ടതെങ്ങനെ* "
ഭാരതീയവിചാരകേന്ദ്രം ചർച്ച ചെയ്യുന്നു.
31 മെയ് 2018 വ്യാഴാഴ്ച
സമയം: 5.50 PM
വിഷയാവതരണം:
ശ്രീ കെ. പി. കൈലാസ് നാഥ്
കേരള കൗമുദി ചീഫ് റിപ്പോർട്ടർ
ഏവർക്കും സ്വാഗതം🙏🏻
No comments:
Post a Comment