ആധാരം ഇല്ലാത്ത വസ്തുവിന് എങ്ങനെ ആധാരം ഉണ്ടാക്കാം.
ചെറുകിട കർഷകനായ കുഞ്ഞപ്പന് 40 സെൻറ് ഭൂമി കൈവശത്തിൽ ഉണ്ട്. അതിന് വർഷങ്ങളായി വില്ലേജിൽ നികുതിയടച്ചു വരുന്നുമുണ്ട്. എന്നാൽ ആധാരം ഇല്ല. കുഞ്ഞപ്പൻ ഈ വസ്തു മകൻറെ പേരിലേക്ക് ഇഷ്ട ദാനാധാരം എഴുതി രജിസ്റ്റർ ചെയ്യാനായി സബ് രജിസ്ട്രാർ ഓഫീസിൽ കൊണ്ടു ചെന്നപ്പോൾ സബ് രജിസ്ട്രാർ പറയുന്നു മുന്നാധാരം ഇല്ലാത്തതിനാൽ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല എന്ന്. എന്ത് ചെയ്യും ?
പ്രമാണം രജിസ്റ്റർ ചെയ്യാൻ മുന്നാധാരം പരാമർശിച്ചിരിക്കണമെന്നു നിയമമില്ല. കുഞ്ഞപ്പന് വസ്തുവിൽ തനിക്കുള്ള കൈവശവകാശം മകൻറെ പേരിലേക്ക് ഇഷ്ടദാനാധാരം എഴുതി രജിസ്റ്റർ ചെയ്യാം. കുഞ്ഞപ്പന് വസ്തുവിൽ എന്ത് അവകാശമാണോ ഉണ്ടായിരുന്നത്, അത് മാത്രമേ മകനിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയുള്ളൂ. ആധാരം എഴുതി രജിസ്റ്റർ ചെയ്തു എന്നതുകൊണ്ട് അവകാശത്തിന്റെ സിദ്ധി കൂടുകയില്ല.
ജനങ്ങൾക്ക് ഈ മാർഗ്ഗം ഉപയോഗിച്ച് ആധാരമില്ലാത്ത വസ്തുവിന് ആധാരം സൃഷ്ടിക്കാം.
ലീഗൽ ഡിസ്ക്ലൈമർ: പി.ഡബ്ല്യു.ഡി പുറമ്പോക്കോ, റിസർവ്വ് ഫോറസ്റ്റോ കയ്യേറി മതചിഹ്നങ്ങളോ നേർച്ചപ്പെട്ടികളോ കൊടിമരങ്ങളോ സ്ഥാപിക്കുന്നവര്‍ക്ക് ഈ വ്യവസ്ഥ ബാധകമല്ല ഗയ്സ്.
ഇതു സംബന്ധിച്ച ഒരു കോടതി ഉത്തരവ് ചേർക്കുന്നു
No comments:
Post a Comment