അകാരണമായി ഡിഫക്ട് നോട്ട് ചെയ്യുകയും, ഡിവിഷൻ ബെഞ്ചിന്റെ 2015 (5) KHC 703 റിപ്പോർട്ടഡ് കേസിലെ വിധിന്യായം ഉദ്ധരിച്ച് ഡിഫക്ട് ഇല്ല എന്ന് അഭിഭാഷകൻ സമർത്ഥിച്ചിട്ടു കേസ് നമ്പർ ചെയ്യാൻ വിസമ്മതിച്ച ഹൈക്കോടതി ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാൻ ഉത്തരവ്. ജസ്റ്റീസ് വിനോദ് ചന്ദ്രൻ, ജസ്റ്റീസ് അശോക് മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് നടപടിക്ക് ഉത്തരവിട്ടത്. രജിസ്ട്രാർ ജനറൽ ഈ വിഷയത്തിൽ അന്വേഷണം നടത്തി നടപടി രണ്ടാഴ്ചക്കകം എടുക്കണമെന്നും അത് കോടതിയെ അറിയിക്കണമെന്നും ഡിവിഷൻ ബഞ്ച്. ചില ഉദ്യോഗസ്ഥരുടെ നടപടികൾ പരിധി വിടുന്നു എന്നും കേട്ടതി വാക്കാൽ നിരീക്ഷിച്ചു. അഡ്വ. അനിൽ S രാജ് ഫയൽ ചെയ്ത ഹർജിയിലാണ് ഉത്തരവ്. ഹർജി നമ്പർ ചെയ്യാനും നാളെത്തന്നെ പോസ്റ്റ് ചെയ്യാനും ഉത്തരവിൽ പറയുന്നു.
No comments:
Post a Comment