HTML

Wednesday, 28 July 2021

How to remove dangerous tree u/s. 133 CrPC

Section 133(1)(d) of the Code of Criminal Procedure, 1973 provides that whenever a District Magistrate, a Sub-divisional Magistrate or other executive Magistrate, on receiving the report of a Police officer or other information and on taking such evidence, if any, as he thinks fit, considers that any tree is in such a condition that it is likely to fall and thereby cause injury to persons living or carrying on business in the neighbourhood or passing by, and that in consequence the removal, or support of such tree is necessary, such Magistrate may make a conditional order requiring the person owning or possessing such tree to remove or support such tree within a time fixed in the order or to appear before him or some other Executive Magistrate subordinate to him at a time and place to be fixed in the order and to show cause why the order should not be made absolute.

Dangerous Tree
The Magistrate should record the evidence to find out as to whether the trees were in such a dangerous condition as to attract the provisions under Section 133(1)(d) of the Code. When no evidence was recorded by the Magistrate as mandated under Section 138(1) of the Code before making the conditional order absolute, the order cannot be said to be legal, proper and correct.

Even if the danger is to a single person due to the falling of the tree, the provisions of Section 133(1)(d) of the Code will be attracted. When there is no element of public nuisance the Magistrate had no jurisdiction to pass the order under Section 138 of the Code.

The Kerala High Court in Annakody v. State of Kerala, 2015 (4) KHC 892 held that it is clear from sub section (1) of Section 138 Cr.P.C. that if the person against whom an order under Section 133(1) Cr.P.C. is made appears and shows cause against the order, the Magistrate shall take evidence in the matter as in a summons case before making the conditional order absolute with or without modification, as provided under Section 138(2) Cr.P.C.

The site inspection by the Assistant Collector or even the learned Magistrate himself cannot be a substitute for taking the evidence as mandated under Section 138 (1) Cr.P.C. The report of the Secretary of Grama Panchayat or the Pollution Control Board cannot also be a substitute for taking the evidence as mandated under Section 138(1) Cr.P.C.

Sunday, 25 July 2021

കച്ചവട സ്ഥാപനങ്ങളിലുള്ളവർക്ക് തന്നെ ഇനി മുതൽ ചരക്കിറക്കാം: സുപ്രീം

*കച്ചവട സ്ഥാപനങ്ങളിലുള്ളവർക്ക് തന്നെ ഇനി മുതൽ ചരക്കിറക്കാം: സുപ്രീം കോടതി*

കച്ചവട സ്ഥാപനങ്ങളുടെ ചരക്ക് വിതരണ വാഹനങ്ങളിൽ നിന്ന് ചരക്കിറക്കാൻ ചുമട്ടു തൊഴിലാളിക്കല്ല,  അവിടുത്തെ ജീവനക്കാർക്ക് തന്നെ. ജീവനക്കാർക്ക് ചരക്കിറക്കാൻ അനുമതി നൽകുന്ന ഹൈക്കോടതി ഉത്തരവ് ശരിവച്ചു.

ഓരോ പ്രദേശത്തെയും കച്ചവട സ്ഥാപനങ്ങളുടെ വിതരണവും ചരക്കിറക്കും അതാത് പ്രദേശങ്ങളുടെ ചുമട്ടു തൊഴിലാളികൾക്കാണെന്ന ചുമട്ടു തൊഴിലാളി ക്ഷേമബോർഡിന്റെ വാദം പൊളിച്ചു കൊണ്ടുള്ളതാണ് സുപ്രീം കോടതി വിധി. 
2016 ൽ ജീവനക്കാരെക്കൊണ്ട് ചുമടിറക്കാൻ അനുവദിക്കാതെ തൊഴിലാളി യൂണിയൻ ഇടപെട്ട വിഷയത്തിന്റെ തർക്കമാണ് സുപ്രീം കോടതി വരെ എത്തിയത്. മാത്രമല്ല കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യവസായ സ്ഥാപനങ്ങൾക്ക് വലിയ തല വേദനയായി മാറിയ നോക്കു കൂലി വിഷയത്തിനും ഇതോടെ അന്ത്യമാകുമെന്നാണ് കരുതുന്നത്. 

കേരളത്തിൽ ഒരു ലക്ഷത്തോളം ജീവനക്കാരാണ് ചരക്കു വിതരണവും ലോഡിംഗ് ജോലികളിലുമായി ഉള്ളത്. ഇവർക്ക് താങ്കളുടെ തൊഴിലിനു തന്നെ ഭീഷണിയായിരുന്ന വിവിധ പ്രശ്നങ്ങൾ ആണ് തൊഴിലാളി യൂണിയനുകളുടെ ഇടപെടലുകൾ കൊണ്ട്  നേരിട്ടിരുന്നത്. 2016 ലെ വിഷയവുമായി ബന്ധപ്പെട്ട് ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ കോടതിയെ സമീപിക്കുകയയിരുന്നു.

2017 ൽ ഇത് സംബന്ധിച്ച് ഹൈക്കോടതി വിധി വന്നെങ്കിലും സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡും വിവിധ തൊഴിലാളി യൂണിയനുകളും ചേർന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.  തുടർന്ന് സമർപ്പിച്ച അപ്പീൽ ആണ് സുപ്രീംകോടതി തള്ളിയത്. കേരളത്തിൽ ചെറുകിട ഇടത്തരം സംരംഭകർ പോലും ഏറെ നാളായി നേരിട്ടിരുന്ന പ്രശ്നമായിരുന്നു വിതരണത്തിലും ചരക്ക് നീക്കത്തിലും നേരിട്ടിരുന്ന നോക്കു കൂലി പ്രശ്നം. സുപ്രീം കോടതി വിധിയോടെ ഇക്കാര്യത്തിൽ പ്രശ്ന പരിഹാരമാകുമെന്നും ഇത് നടപ്പിലാക്കാൻ സംസ്ഥാനതലത്തിൽ സജീകരണങ്ങൾ ഏർപ്പെടുത്തുകയാണ് ഭരണകൂടം ചെയ്യേണ്ടതെന്നാണ് സംരംഭകർ അഭിപ്രായപ്പെടുന്നത്.

https://m.facebook.com/story.php?story_fbid=6058144924225857&id=100000912277054

Friday, 23 July 2021

EWS Reservation (സംസ്ഥാന സർക്കാർ ആവശ്യത്തിന്)*

*EWS Reservation (സംസ്ഥാന സർക്കാർ ആവശ്യത്തിന്)*

2019 ജനുവരി 12 ന് 103-ാം ഭരണഘടന ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പുതിയ നിയമ പ്രകാരം സര്‍ക്കാര്‍ ജോലികള്‍, ഉന്നത വിദ്യാഭ്യാസ പ്രവേശനം എന്നിവ ലഭിക്കുന്നതിനും, മത്സര പരീക്ഷകളില്‍ മാര്‍ക്കിളവ് ലഭിക്കുന്നതിനും നിലവില്‍ യാതൊരുവിധ സംവരണാനുകൂല്യവും ലഭിക്കാത്ത ജനറല്‍ കാറ്റഗറിയില്‍ ഉള്‍പ്പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10 % സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ് EWS Reservation. ജനറല്‍ കാറ്റഗറിയില്‍ ഉള്‍പ്പെട്ട ആളുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് ഈ സംവരണം ലഭ്യമാകുക. സീറോമലബാര്‍, സീറോ, *മലങ്കര ഓര്‍ത്തഡോക്‌സ്,* യാക്കോബായ തുടങ്ങിയ 19 ക്രൈസ്തവ സമുദായങ്ങളില്‍ പെട്ടവര്‍ക്കും, നായര്‍, ബ്രാഹ്‌മണര്‍ തുടങ്ങിയ 149 ഹൈന്ദവ സമുദായങ്ങളില്‍പെട്ടവര്‍ക്കും അനാഥാലയങ്ങളിലെ കുട്ടികള്‍ക്കും നിലവില്‍ ജാതിയോ മതമോ സര്‍ട്ടിഫിക്കറ്റുകളില്‍ രേഖപ്പെടുത്താത്തവര്‍ക്കുമാണ് EWS Reservation ലഭിക്കുക. മറ്റേതെങ്കിലും സംവരണാനുകൂല്യങ്ങള്‍ നിലവില്‍ ലഭിക്കുന്നവര്‍ അല്ലെങ്കില്‍ ആ വിഭാഗത്തില്‍പെട്ടവര്‍ ഈ സംവരണത്തിന് അര്‍ഹരല്ല. നിലവില്‍ OBC സംവരണം നല്‍കികൊണ്ടിരിക്കുന്ന എല്ലാ തസ്തികകളിലേക്കുമുള്ള തൊഴില്‍ നിയമനങ്ങളിലും മത്സര പരീക്ഷകളിലും , ന്യൂനപക്ഷപദവി ഇല്ലാത്തതും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ( SC, ST, OBC) സംവരണം അനുവദിച്ചു വരുന്നതുമായ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും പ്രവേശനത്തിനുമാണ് 10 % EWS Reservation ലഭിക്കുന്നത്. ഈ റിസര്‍വേഷന്‍ ലഭിക്കുന്നതിന് EWS സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ മറ്റാവശ്യങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന നിബന്ധനകളുമാണ് പാലിക്കേണ്ടത്.
2020 ജനുവരി 3 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും 2020 ഒക്‌ടോബര്‍ 23 മുതല്‍ കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനിലും എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനങ്ങള്‍ക്കും EWS Reservation നടപ്പിലാക്കിവരുന്നു. സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി : ഒരു സാമ്പത്തിക വര്‍ഷം(ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെ)

 *പ്രായപരിധി : ബാധകമല്ല*

 *അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : *ബാധകമല്ല**


 *നിബന്ധനകൾ* 
കുടുംബ വാര്‍ഷിക വരുമാനം: 4 ലക്ഷം വരെ
 *1* . കുടുംബത്തിന്റെ നിര്‍വചനം : അപേക്ഷകന്‍, ജീവിത പങ്കാളി, അപേക്ഷകന്റെ മാതാപിതാക്കള്‍, അപേക്ഷകന്റെ 18 വയസ്സില്‍ താഴെയുള്ള സഹോദരങ്ങളും മക്കളും.
ഉദാ: അപേക്ഷക വിവാഹിത ആണെങ്കില്‍ കുടുംബവരുമാനം/ഭൂസ്വത്ത് കണക്കാക്കുന്നത് അപേക്ഷക, ഭര്‍ത്താവ്, അപേക്ഷകയുടെ മാതാപിതാക്കള്‍, അപേക്ഷകയുടെ 18 വയസ്സില്‍ താഴെയുള്ള സഹോദരങ്ങള്‍, അപേക്ഷകയുടെ 18 വയസ്സില്‍ താഴെയുള്ള മക്കള്‍ ദത്തെടുത്ത മക്കള്‍ ഉള്‍പ്പെടെ എന്നിവരുടേതാണ്. അല്ലാതെ ഭര്‍ത്താവിന്റെ മാതാപിതാക്കളുടേയോ സഹോദരങ്ങളുടേയോ വരുമാനമോ , സ്വത്തോ കണക്കാക്കാന്‍ പാടുള്ളതല്ല.

അപേക്ഷകന്റെ grand father, grand mother എന്നിവരുടെ സ്വത്തും കണക്കാക്കാന്‍ പാടില്ല.
 *2* . അപേക്ഷ നല്‍കുന്ന വര്‍ഷത്തിന് തൊട്ടു മുമ്പുള്ള സാമ്പത്തിക വര്‍ഷത്തെ വരുമാനമാണ് കണക്കാക്കുക.

 *3.* അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം കണക്കാക്കുമ്പോള്‍ ചുവടെ ചേര്‍ക്കുന്ന വരുമാനം പരിഗണിക്കുന്നതല്ല
മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലെ പരിധി നിര്‍ണയിക്കപ്പെട്ടിട്ടുള്ള ഹൗസ്‌പ്ലോട്ടുകളിലെ കാര്‍ഷിക വരുമാനം
• സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍
• കുടുംബപെന്‍ഷന്‍
• തൊഴിലില്ലായ്മ വേതനം
• ഉത്സവബത്ത
• വിരമിക്കല ആനുകൂല്യങ്ങള്‍
• യാത്രാബത്ത

 4• *ഭൂസ്വത്ത്* : സംസ്ഥാനത്തിനകത്തും സംസ്ഥാനത്തിനു പുറത്തും ഉള്ള ആകെ ഭൂമി കണക്കാക്കണം
പഞ്ചായത്ത് പ്രദേശങ്ങളില്‍: ഏതുതരം ഭൂമിയായാലും പരമാവധി രണ്ടര ഏക്കര്‍ വരെ
 *മുനിസിപ്പാലിറ്റിപ്രദേശങ്ങളില്‍* : 
ഹൗസ് പ്‌ളോട്ട് പരമാവധി 20 സെന്റ് ഉള്‍പ്പെടെ ആകെ 75 സെന്റ്‌ വരെ
 *കോര്‍പ്പറേഷന്‍പ്രദേശങ്ങളില്‍* : 
ഹൗസ് പ്‌ളോട്ട് പരമാവധി 15 സെന്റ് ഉള്‍പ്പെടെ ആകെ 50 സെന്റ്‌ വരെ
 *പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍* പ്രദേശങ്ങളിലായി ഭൂമി ഉള്ളവര്‍ക്ക് ആകെ ഭൂമി പരമാവധി രണ്ടര ഏക്കറില്‍ കൂടാന്‍ പാടില്ല.

കുടുംബത്തിന് ഒന്നിലധികം ഹൗസ് പ്‌ളോട്ട് കൈവശം ഉണ്ടെങ്കില്‍ അവയെല്ലാം കൂട്ടിചേര്‍ത്തായിരിക്കും ഹൗസ്പ്‌ളോട്ടിന്റെ വിസൃതി കണക്കാക്കുക.

കുടുംബത്തിന് മുനിസിപ്പല്‍ പ്രദേശങ്ങളിലും , മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലും ഹൗസ്പ്‌ളോട്ടുകള്‍ ഉണ്ടെങ്കില്‍ അവ കൂട്ടിച്ചേര്‍ത്ത് കണക്കാക്കിയാല്‍ വിസൃതി 20 സെന്റില്‍ കൂടാന്‍ പാടില്ല.

5• വീടിന്റെ വിസ്തീര്‍ണ്ണം  സംസ്ഥാനത്ത് വീടിന്റെ വിസ്തീര്‍ണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടില്ല.

 *6•* അന്ത്യോദയ അന്നയോജന (AAY) റേഷന്‍ കാര്‍ഡുള്ളവര്‍ക്കും , പ്രിയോറിറ്റി ഹൗസ്‌ഹോള്‍ഡ് (PHH ) എന്ന കാറ്റഗറിയില്‍പെട്ട റേഷന്‍കാര്‍ഡുള്ളവര്‍ക്കും , ഈ റേഷന്‍കാര്‍ഡില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ട് എന്ന നിലക്കുതന്നെ മേല്‍പറഞ്ഞ മാനദണ്ഢങ്ങളൊന്നും നോക്കാതെ EWS സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

ഇവർ റേഷന്‍ കാര്‍ഡ് മാത്രം ഹാജരാക്കിയാല്‍ മതി. 
(മറ്റു രേഖകളൊന്നും ആവശ്യമില്ല)

ഇവര്‍ വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കുന്ന Annexure I പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.



 *ഹാജരാക്കേണ്ട രേഖകൾ* 
 *1•* നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷ
കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകളുടെ വിശദാംശങ്ങള്‍ നിശ്ചിത അപേക്ഷാഫോറത്തില്‍ സത്യവാങ്മൂലമായി അപേക്ഷകന്‍ സമര്‍പ്പിക്കേണ്ടതാണ്.

 *2•* എസ്.എസ്.എല്‍ സി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി
സി.ബി.എസ്.ഇ കാര പിതാവിന്റെ എസ്.എസ്. എല്‍ സി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുക•

 *3.* അപേക്ഷയില്‍
 കാണിച്ചിരിക്കുന്ന ഭൂമിയുടെ ഭൂനികുതി രശീത്
 *4.* ആധാര്‍ കാര്‍ഡ് കോപ്പി
 *5.* റേഷന്‍ കാര്‍ഡ് കോപ്പി
 *6.* പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
 *7.* വരുമാനം തെളിയിക്കുന്ന രേഖ
Pay slip/Salary certificate/, Pension book/Bank statement,
IT returnകോപ്പി ഇവയില്‍ ബാധകമായവ..
 *8.* അന്ത്യോദയ അന്നയോജന (AAY) , പ്രിയോറിറ്റി ഹൗസ്‌ഹോള്‍ഡ് (PHH ) എന്ന കാറ്റഗറിയില്‍പെട്ട റേഷന്‍കാര്‍ഡുള്ളവർ Annexture-1 ഫോമാണ് വില്ലേജ് ഓഫീസിൽ സർപ്പിക്കേണ്ടത്. അല്ലാത്തവർ Annexture-2 ഫോമാണ് വില്ലേജ് ഓഫീസിൽ സർപ്പിക്കേണ്ടത്.

 *അപേക്ഷ എവിടെ കൊടുക്കണം* 

അപേക്ഷകന്‍ താമസിക്കുന്ന വില്ലേജിലെ വില്ലേജ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കുക. (അപേക്ഷാ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക)

 *നടപടിക്രമം* 
കേരള സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ പരിശോധിച്ച് പാസാക്കുന്നു. അപേക്ഷ നിരസിച്ചാല്‍ എന്തു കാരണത്താലാണ് അപേക്ഷ നിരസിച്ചത് എന്ന് അറിയുവാന്‍ അപേക്ഷകന് അവകാശമുണ്ട്. അപേക്ഷ നിരസിക്കുന്ന പക്ഷം തഹസില്‍ദാര്‍, ജില്ലാകലക്ടര്‍ എന്നിവര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതും അപേക്ഷ പുന പരിശോധിക്കാവുന്നതുമാണ്.